തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വെള്ളാപ്പള്ളി നടേശൻ ഷംസീറിനോട് പറഞ്ഞ പ്രയോഗം നടത്താൻ പാടില്ലാത്തതാണെന്നും ഞങ്ങളിൽ എല്ലാ മതക്കാരും ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്.
ലീഗ് വർഗീയമാണോ. ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിന് വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
