തിരുവനന്തപുരം: വരുമാനപരിധി നോക്കാതെ, രാജ്യത്ത് 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും വർഷം 5 ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് വയോ വന്ദന യോജന.
പ്രീമിയം വർധിപ്പിച്ചില്ലെങ്കിൽ വയോ വന്ദന പദ്ധതി കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്നു ധാരണ.
വയോ വന്ദന പദ്ധതിയുടെ വാർഷിക പ്രീമിയം 3250 രൂപയായി നിശ്ചയിക്കണമെന്നാണു കേരളത്തിന്റെ നിലപാട്. ഇതിന്റെ 60% കേന്ദ്രം നൽകണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) പ്രീമിയം തുകയായ 1052 രൂപ നിരക്കിൽ വയോ വന്ദനയും നടപ്പാക്കണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം. പദ്ധതി നിർത്തലായാൽ സംസ്ഥാനത്തെ 26 ലക്ഷം പേർക്കു ലഭിക്കേണ്ട ഇൻഷുറൻസ് പരിരക്ഷ ഇതോടെ പ്രതിസന്ധിയിലാകും.
ആദ്യഘട്ട ചർച്ച മുതൽ കേരളം പ്രീമിയം വർധന ആവശ്യപ്പെടുന്നുണ്ട്. പരിശോധിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ചു പലതവണ കത്ത് അയച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചില്ല.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (കാസ്പ്) അംഗങ്ങൾക്കുള്ള സൗജന്യ ചികിത്സയിൽ മാത്രം കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനാണു കേരളത്തിന്റെ തീരുമാനം. കഴിഞ്ഞ വർഷം ആദ്യം പ്രഖ്യാപിച്ച വയോ വന്ദന ഒക്ടോബർ 29നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്