പൊലീസിനെതിരെ വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ പിതാവ് രം​ഗത്ത്

JANUARY 26, 2024, 10:18 AM

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവ് പൊലീസിനെതിരെ രം​ഗത്ത്.

കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രം​ഗത്തെത്തിയത്. വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് ആരോപണം. 

ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചത്.

vachakam
vachakam
vachakam

ഇയാളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാൽരാജും പൊലീസിന് പരാതി നൽകി. വണ്ടിപ്പെരിയാർ പൊലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.

എന്നാൽ മകൾക്ക് വേണ്ടിയുള്ള പോരാട്ടം അട്ടിമറിക്കാനാണ് ശ്രമമെന്ന് പിതാവ് പ്രതികരിച്ചു. ആക്രമണ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ശക്തമാക്കണമെന്നാണ് ആറുവയസ്സുകാരിയുടെ കുടുംബത്തിൻ്റെ ആവശ്യം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam