കോഴിക്കോട് : എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി.
പ്രവേശനത്തിനുള്ള ട്രയൽ മെയ് 24ന് ആരംഭിക്കും. ജൂൺ 18 ന് ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കുട്ടികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വകുപ്പ് കൂടുതൽ ശ്രദ്ധിക്കുന്നത്. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഉണ്ടാകുന്നെങ്കിൽ കർശന നടപടി സ്വീകരിക്കും.
നിയമവിരുദ്ധമായാണ് പ്രവേശനം നടത്തുന്നതെന്ന് പരാതി നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി അറിയിച്ചു.
മാനേജ്മെന്റ് അനുവദിക്കപ്പെട്ട സീറ്റ് മെറിറ്റിലാണ് അഡ്മിഷൻ നടത്തേണ്ടത്. പ്ലസ് വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ തിരിമറി ഉണ്ടായാൽ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്