തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
രണ്ട് കള്ളൻമാർ വ്യക്തിപരമായി നേരിൽക്കണ്ടത് സോണിയാ ഗാന്ധിയെ ആണെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സഭയിൽ ഭരണപക്ഷം സോണിയ ഗാന്ധി പോറ്റി ചിത്രം ആയുധമാകുമ്പോൾ വേറിട്ട നിലപാടുമായി കടകംപള്ളി സുരേന്ദ്രൻ. സോണിയ കളങ്കിതനായ ഒരാളെ വീട്ടിൽ കയറ്റുമെന്ന് തോന്നുന്നില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ്റെ പ്രതികരണം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിലുള്ള കാട്ടിക്കൂട്ടലാണ് പ്രതിപക്ഷം കാണിക്കുന്നത്. ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ട കാര്യമില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
