എന്തോ എന്നെ എല്ലാർക്കും പേടിയാണ്!  വി ഡി സതീശൻ സർക്കാരിൽ  13-ാം നമ്പർ കാർ ആർക്കും വേണ്ട 

MAY 19, 2026, 12:02 AM

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിൽ  13-ാം നമ്പർ കാർ ആർക്കും വേണ്ട.  ഉമ്മൻ ചാണ്ടി സർക്കാരിലും 13ാം നമ്പർ ആരും ഉപയോഗിച്ചിരുന്നില്ല.

അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിന് പിന്നിലുണ്ട്.  പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പർ കാറാണ് നൽകിയിരിക്കുന്നത്.

രമേശ് ചെന്നിത്തല ഒമ്പതാം നമ്പർ കാർ ഉപയോഗിക്കും. രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങിയതാണ് ഒമ്പതാം നമ്പർ. ഷിബു ബേബി ജോണിന് 51-ാം നമ്പർ കാറും അനുവദിച്ചു. മന്ത്രിമാർ ആവശ്യപ്പെടുന്ന നമ്പർ നൽകുന്നതാണ് പൊതുവേയുള്ള രീതി.

vachakam
vachakam
vachakam

എന്നാൽ പിണറായി വിജയൻ സർക്കാരിന്റെയും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെയും കാലത്ത് മന്ത്രിമാർ 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങുകയായിരുന്നു.

കഴിഞ്ഞ സർക്കാരിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പർ ഉപയോഗിച്ചത്. ഒന്നാം പിണറായി സർക്കാരിൽ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാരിൽ അന്ന് വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബിയും 13-ാം നമ്പർ തന്നെ ഉപയോഗിച്ചു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam