കോഴിക്കോട്: പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും അവ വിൽപനക്ക് വയ്ക്കുകയും ചെയ്ത സംഭവത്തിൽ കാമുകൻ പിടിയിൽ.
കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമൻറിനെയാണ് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ സിആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്.
വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്‌ക്രീൻ റെക്കോർഡ് ഓണാക്കി ഇയാൾ പകർത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു.
ഇത്തരത്തിൽ പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമൻറെന്ന് പൊലീസ് പറഞ്ഞു. വടകര കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പരാതി നൽകിയ യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
