പുടിനുമായി മെയ് 19ന് ഫോണില്‍ സംസാരിക്കുമെന്ന് ട്രംപ്

MAY 17, 2025, 9:47 PM

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

മെയ് 16 ന് ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകൾ ഒരു വഴിത്തിരിവുമില്ലാതെ അവസാനിച്ചതിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. മെയ് 19 ന് പുടിനുമായി സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു.

പുടിനുമായി സംസാരിച്ചതിന് ശേഷം, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും വിവിധ നാറ്റോ അംഗങ്ങളുമായും സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. 

vachakam
vachakam
vachakam

"ഇത് വളരെ ഉൽപ്പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ഒരു വെടിനിർത്തൽ സാധ്യമാകും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഈ ക്രൂരമായ യുദ്ധം അവസാനിക്കും. ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ!!!," ട്രംപ് ട്വിറ്ററിൽ എഴുതി.

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനായി ഒരു കരാറിൽ ഏർപ്പെടാൻ പുടിൻ തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് മിഡിൽ ഈസ്റ്റ് യാത്രയ്ക്ക് ശേഷം, മെയ് 16 ന് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ, റഷ്യക്കെതിരെ ഉപരോധങ്ങളുമായി തന്റെ ഭരണകൂടം മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും യുഎസ് പ്രസി‍ഡന്റ് നൽകി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam