തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ പേരിൽ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്. 2019 ഏപ്രിൽ-ജൂലൈ മാസങ്ങൾക്ക് ഇടയിലായിരുന്നു വാതിന്റെ നിർമാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സമർപ്പിക്കാൻ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതിൽ നിർമിക്കുകയായിരുന്നു. ആന്ധ്രയിൽ തന്നെയായിരുന്നു വാതിലിന്റെ നിർമാണം. ഇത് പിന്നീട് ചെന്നൈയിൽ എത്തിച്ച ശേഷമാണ് സ്വർണം പൂശിയത്. തുടർന്ന് ചെന്നൈയിൽ തന്നെ വലിയ ചടങ്ങുകൾ നടന്നു.
നിർമാണത്തിന് ശേഷം ചെന്നൈയിൽവെച്ച് നടന്ന പൂജയിൽ നടൻ ജയറാമും ഗായകൻ വീരമണിയും പങ്കെടുത്തിരുന്നു.
ശബരിമലയിലേക്കുള്ള നടവാതിലിൽ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയിൽ പറയുന്നുണ്ട്. ഈ വാതിൽ ശബരിമലയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്