തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മോഷണം പോയ സംഭവത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയിലും പണപ്പിരിവ് നടത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് എഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം എട്ട് മാസം മുമ്പാണ് ശബരിമല കോർഡിനേറ്ററായിരുന്ന എഡിജിപി എം.ആർ. അജിത്കുമാർ റിപ്പോർട്ട് നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. വിദേശത്ത് അടക്കം പിരിവ് നടന്നെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പരിഗണിച്ച കോടതി പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ പണപ്പിരിവ് കണ്ടെത്തിയിട്ടും വിഷയത്തിൽ സർക്കാർ നടപടി എടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
