പാലക്കാട്: വിഷം അകത്തുചെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുംമുമ്പേ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്.
പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് മുമ്പേ വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
എന്നാൽ അസ്വാഭാവികമരണത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയില്ലെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ രാത്രിയിൽ പൊതുദർശനത്തിനിടെ മരിച്ചയാളുടെ വീട്ടിലെത്തി മൃതദേഹം ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ തിരികെയെത്തിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ അബദ്ധം പറ്റിയതോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയില്ലെന്നും അത് ചെയ്തില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകില്ലെന്നും ആശുപത്രി അധികൃകതർ ബന്ധുക്കളെ അറിയിച്ചതോടെ ആണ് മൃതദേഹം തിരിച്ച് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രി ജീവനക്കാർക്കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതേസമയം ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവിലാണ് ആംബുലൻസ് അയച്ചത്. തുടർന്ന് ഇന്ന് രാവിലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വീണ്ടും ബന്ധുക്കൾക്ക് വിട്ടുനൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
