'കേരളത്തിൽ കൊടുക്കുന്ന അരി മുഴുവന്‍ മോദിയുടേത്, പിണറായി വിജയന്റെതായി ഒരു മണി പോലും ഇല്ല'; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

AUGUST 26, 2025, 8:55 AM

തിരുവനന്തപുരം: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോദി അരിയാണെന്ന വാദവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നൽകുന്നത്. അതുകൊണ്ടാണ് ഞങ്ങൾ വിളിച്ചു പറയാത്തത്. ഇനിയിപ്പോൾ ബിജെപി പ്രവർത്തകരോട് ഇത് വിളിച്ചു പറയാൻ പറയേണ്ടിവരും. 

കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരും പങ്കാളികളാണ്. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

സംസ്ഥാനത്ത് നല്‍കുന്ന അരി മുഴുവന്‍ തങ്ങളുടെതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ ഒരു മണിപോലും പിണറായി വിജയന്റെതായി ഇല്ല. എല്ലാ ഉത്സവ അവസരങ്ങളിലും കേന്ദ്രത്തിന് ഇത് പറയാമല്ലോ. ജനങ്ങളുടെ അവകാശാമായതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പറയാതിരിക്കുന്നത്.

vachakam
vachakam
vachakam

ഈ അവസരത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണ്; ഇത് ദിവസവും പറയുക എന്നതാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണമായ പണത്തിലും സഹകരണത്തിലുമാണ്. കേന്ദ്രം ഒരുതരത്തിലും കേരളത്തെ അവഗണിക്കുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam