പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊയിലൂർ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതൻ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളുടെ തിരിച്ചറിയൽ ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്നലെ അർധരാത്രിയോടെയാകാം സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെ വീട്ടിനുസമീപത്തെ തെങ്ങിൻചുവട്ടിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുണ്ടായ മഴയെ തുടർന്ന് മൃതദേഹം പൂർണമായി കത്തിയിട്ടില്ല.
ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പും അന്വേഷണ നടപടികളും ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
