വൃക്കരോഗികൾക്ക് കൈത്താങ്ങായി ഷിക്കാഗോ മലയാളി അസോസിയേഷൻ

OCTOBER 15, 2026, 12:59 PM

266 രോഗികൾക്ക് ഡയാലിസിസ് ചികിത്സയ്ക്കായി ധനസഹായം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ 266 വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സയ്ക്കുള്ള ധനസഹായം നൽകി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതിനായി നാഷണൽ വൈ.എം.സി.എ. യുമായി സഹകരിച്ച് കേരളത്തിലെ പ്രാദേശിക വൈ.എം.സി.എകളിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അസോസിയേഷൻ സഹായം നൽകിയത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം തിരുവല്ല മുണ്ടിയപ്പള്ളി വൈ.എം.സി.എ. യുമായി സഹകരിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകിയ ധനസഹായം വൃക്കരോഗികൾക്ക് ഏറെ പ്രയോജനകരമായതായി വൈ.എം.സി.എ. ഭാരവാഹികൾ അറിയിച്ചു. തുടർച്ചയായി ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾക്ക് ഓരോ ചികിത്സയ്ക്കും വരുന്ന ചെലവ് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിരവധി രോഗികൾക്ക് ഡയാലിസിസ് തുടരുന്നതിനുള്ള സഹായം നൽകാൻ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും വൈ.എം.സി.എ. ഭാരവാഹികൾ വ്യക്തമാക്കി.

നിരവധി രോഗികൾക്ക് ചികിത്സ തുടരാൻ സഹായകമായ ഈ കാരുണ്യപ്രവർത്തനത്തിന് ഷിക്കാഗോ മലയാളി അസോസിയേഷനെ വൈ.എം.സി.എ. ഭാരവാഹികൾ അഭിനന്ദിക്കുകയും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

സമൂഹത്തിലെ അർഹരായവരെ കണ്ടെത്തി സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

vachakam
vachakam
vachakam

വരുംനാളുകളിലും ഇത്തരം സേവനപ്രവർത്തനങ്ങൾ തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, ലൂക്ക് ചിറയിൽ, പ്രിൻസ് ഈപ്പൻ, സാറ അനിൽ, മറ്റ് ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

ചികിത്സാച്ചെലവുകൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണെന്നും അസോസിയേഷൻ
ഭാരവാഹികൾ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam