കണ്ണൂര്‍: കോവിഡിനു ശേഷം 60 വയസിന് താഴെയുള്ളവര്‍ മരിക്കുന്നത് കൂടിയ സാഹചര്യത്തില്‍ പഠനം നടത്താൻ ജില്ല ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശം.
ജില്ല മെഡിക്കല്‍ ഓഫിസ് നേതൃത്വത്തിലാണ് പഠനം. കോവിഡിനു ശേഷം ജില്ലയില്‍ 60 വയസ്സിന് താഴെയുള്ളവര്‍ മരിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.
ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് പഠനം.
ഹൃദ്രോഗവിദഗ്ധരും ജീവിതശൈലി രോഗ വിദഗ്ധരും പഠനസംഘത്തിലുണ്ടാവും. ഹൃദ്രോഗികള്‍, വൃക്ക, അര്‍ബുദ രോഗികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും പഠനം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്