കോഴിക്കോട്ട് ഗർഭസ്ഥ ശിശു മരിച്ച സംഭവം; ചികിത്സാ വീഴ്ച ആരോപിച്ച് പരാതിയുമായി ബന്ധുക്കൾ 

JUNE 16, 2026, 6:18 AM

കോഴിക്കോട്: അഗസ്ത്യമുഴിയിൽ ഗർഭസ്ഥ ശിശു മരിച്ചതായി റിപ്പോർട്ട്. കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്.

സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

അഞ്ചാം മാസം മുതൽ യുവതി അതേ ആശുപത്രിയിലെ ഡോക്ടറുടെ കീഴിൽ ചികിത്സയിലായിരുന്നുവെന്നും ഈ മാസം 24നായിരുന്നു പ്രസവ തീയതിയെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ അസ്വസ്ഥതകൾ ഉണ്ടായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നും അവർ ആരോപിക്കുന്നു.

vachakam
vachakam
vachakam

ആശുപത്രിയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന ആരോപണം ഉയർന്നതോടെ കുടുംബം മുക്കം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam