തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതികത്തകരാർ മൂലം കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും.
യുകെ റോയൽ നേവി എഫ്–35 ബി യുദ്ധവിമാനം എപ്പോൾ തിരികെ കൊണ്ടു പോകാനാകുമെന്നറിയില്ലെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സന്ദേശം വന്നു.
എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസ് കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് തകരാർ കണ്ടെത്തുകയായിരുന്നു.
യുകെയിൽ നിന്നു വിദഗ്ധ സംഘവും ഉപകരണങ്ങളും എത്തിയാലുടൻ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ ഹാങ്ങറിലേക്ക് മാറ്റിയിടും. ഇന്ത്യയിലെ വിമാനത്താവളത്തിൽ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ്.
വിമാനം തിരുവനന്തപുരത്ത് ഇറക്കാൻ ഇന്ത്യൻ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും ഉൾപ്പെടെ നൽകിയ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നു ഹൈക്കമ്മിഷണർ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്