മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി

APRIL 22, 2026, 12:01 AM

മലപ്പുറം: സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.

ബിഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡന്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നീ ജവാന്മാരെയാണ് കാണാതായത്.

ഇരുവരും അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായെന്നാണ് വിവരം. ഇരുവര്‍ക്കും പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.

vachakam
vachakam
vachakam

കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം കാവല്‍ ചുമതലയിലായിരുന്നു മുകേഷ് സിങ്ങും ബര്‍മനും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam