കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവത്തിൽ വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടി.വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസിൻറെ ഈ കണ്ടെത്തൽ.
യഥാർഥത്തിൽ വാഹനമോടിച്ചിരുന്ന ആളെ മാറ്റി ലൈസൻസ് ഉള്ള ഒരാളെ കാണിച്ച് പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് പ്രതിസ്ഥാനത്തുള്ളവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നവംബർ നാലിന് ഉച്ചയോടെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനു മുൻവശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വിദ്യാർത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷൻ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാറാണ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.
വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് നൽകി. കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു.
വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും ഉടമയ്‌ക്കെതിരെ നടപടിക്കും വാഹനമോടിച്ചയാൾക്ക് 25 വയസ് വരെ ലൈസൻസ് ലഭ്യമാക്കാതെയിരിക്കുന്നതിനു മുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്