പൊലീസിലെ ഇരട്ട സഹോദരന്മാർക്ക് സസ്പെൻഷൻ

JULY 20, 2025, 11:44 PM

 ചേലക്കര: തൃശൂരിൽ തമ്മിൽ തല്ലിയ പൊലീസിലെ ഇരട്ട സഹോദരന്മാർക്ക് സസ്പെൻഷൻ.

പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. ഇരുവർക്കും എതിരെ വകുപ്പ് നടപടിക്കും പൊലീസ് കമ്മീഷണർ അങ്കിത് ശോകൻ ശുപാർശ ചെയ്തിട്ടുണ്ട്.

 ഗ്രേഡ് എസ് ഐ മാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. 

vachakam
vachakam
vachakam

 സംഭവത്തിൽ കയ്യാങ്കളിക്ക് കേസെടുക്കാൻ ചേലക്കര പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ പ്രദീപും തമ്മിൽ ഇന്നലെയാണ് കയ്യാങ്കളി നടന്നത്. ചേലക്കരയിലെ വീടിന് മുന്നിൽ വച്ചായിരുന്നു പൊലീസ് സഹോദരന്മാ‍ർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കയ്യാങ്കളിയിൽ പ്രദീപ് കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.

വീടിനടുത്ത് ചപ്പുചവറുകൾ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയ്യാങ്കളിയിലെത്തിയത്. സംഭവത്തിന് പിന്നാലെ ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam