ട്വൻ്റി 20 ക്കൊപ്പം തുടരണമെങ്കിൽ സാമ്പത്തിക സഹായം വേണം, ഇവിടെ നഷ്ടങ്ങൾ മാത്രമെ ഉള്ളു; അഖിൽ മാരാരുടെ ശബ്ദരേഖ പുറത്തുവിട്ട് ട്വന്റി20

JULY 30, 2026, 9:13 PM

 കൊച്ചി: ട്വൻ്റി 20 യിൽ തുടരണമെങ്കിൽ സാമ്പത്തികമായോ പദവികൾ മുഖേനയോ കൃത്യമായ പരിഗണന വേണമെന്ന് ആവശ്യപ്പെടുന്ന അഖിൽ മാരാരുടെ ശബ്ദരേഖ പുറത്ത്. 

താൻ പാർട്ടിയിൽ തുടരണമെങ്കിൽ അതുകൊണ്ട് മെച്ചമുണ്ടാകണമെന്നും അതല്ലെങ്കിൽ‍ തനിക്ക് നഷ്ടം മാത്രമേയുള്ളൂ  എന്ന അഖിലിന്റെ ഫോൺ സംഭാഷണമാണ് ട്വന്റി 20 പാർട്ടി തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തു വിട്ടത്.  

 ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് സാബു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ട്വന്റി 20യിൽ നിന്ന് അഖിൽ രാജിവെയ്ക്കുകയും ചെയ്തിരുന്നു. ട്വന്റി 20ക്കെതിരായ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് അഖിലിന്റേതായ സംഭാഷണം പുറത്തു വന്നത്. 

vachakam
vachakam
vachakam

രാഷ്ട്രീയത്തിൽ നിൽക്കണമെങ്കിൽ തനിക്ക് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അത് ബോർഡ് സ്ഥാനങ്ങൾ വഴി വേണമെന്നും മാരാർ ആവശ്യപ്പെടുന്നുണ്ട്.  ട്വന്റി-20യും അഖിൽ മാരാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടയിലാണ് ഈ നിർണ്ണായക നീക്കം. 

സാമ്പത്തികമായ 'അക്കോമഡേഷൻ' അനിവാര്യമാണെന്ന് മാരാർ ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് അല്ലെങ്കിൽ ബിജെപി പോലുള്ള ദേശീയ പാർട്ടികളിൽ നിൽക്കുമ്പോൾ   ലഭിക്കുന്ന ഒരു വിലയോ റെസ്പെക്ടോ ഇവിടെ ലഭിക്കുന്നില്ലെന്നും അതല്ലെങ്കിൽ പദവികൾ ചോദിച്ചു വാങ്ങണമെന്നും മാരാർ ആവശ്യപ്പെടുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam