'പേരാവൂരിൽ കനത്ത പോരാട്ടം'; അനുകൂല ഫലം പ്രതീക്ഷിക്കുന്നുവെന്ന് കെ.കെ. ശൈലജ

MAY 3, 2026, 12:20 AM

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ ശക്തമായ മത്സരമാണ് നടന്നതെന്ന പ്രതികരണവുമായി കെ.കെ. ശൈലജ. 15 വർഷമായി യുഡിഎഫിന്റെ കൈവശമുള്ള മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫിന് ലഭിക്കാത്ത വോട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി നടന്നില്ലെന്നും, അതിനായി ചിലർ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ശൈലജ പറഞ്ഞു. “പേരാവൂരിൽ മത്സരിപ്പിച്ചത് എന്നെ ഒതുക്കാനാണെന്നായിരുന്നു പ്രചാരണം. ഞാൻ എങ്ങനെ ഇല്ലാതാകും? ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. തെരഞ്ഞെടുപ്പ് അതിന്റെ ഒരു ഭാഗം മാത്രമാണ്. പാർട്ടി നിബന്ധനപ്രകാരം ഉറച്ച മണ്ഡലങ്ങളിൽ രണ്ട് തവണ ജയിച്ചവർ മത്സരിക്കേണ്ടതില്ലായിരുന്നു. വി.കെ. സനോജ്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. എന്നോട് പേരാവൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു,” എന്നും അവർ പറഞ്ഞു.

പാർട്ടി ബന്ധമില്ലാത്ത കുടുംബങ്ങളിലും നിന്ന് വോട്ടുകൾ ലഭിച്ചതായും, അത് എത്രയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഫലം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ശൈലജ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam