വേടൻ ഒളിവിൽ തന്നെയെന്ന് പൊലീസ്: ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും 

AUGUST 24, 2025, 8:00 PM

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (ആ​ഗസ്റ്റ് 25) പരിഗണിക്കും.  വേടൻ ഒളിവിലാണെന്നാണ് പൊലീസിൻറെ പ്രതികരണം.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് വേടൻ പിൻമാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവർത്തിച്ചിരുന്നു.

vachakam
vachakam
vachakam

വിവാഹ വാഗ്ദാനം നൽകി എന്നതു കൊണ്ടു മാത്രം അതിൽ ക്രിമിനൽ കുറ്റകൃത്യം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

 വേടൻറെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam