ആയുർവേദ വെൽനസ് സെന്ററിന് ലൈസൻസ് നൽകാൻ കൈക്കൂലി; തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

JUNE 18, 2026, 1:07 AM

മലപ്പുറം: ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായി. വിനോദ് കുമാർ ജി.വി. (47) യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തിരൂർ കന്മനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് നടപടി. ലൈസൻസ് അനുവദിക്കുന്നതിനും അനുബന്ധ സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനുമായി പ്രതി 4,300 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കേസിൽ നേരത്തെ സതീഷ്, ശിഹാബുദ്ധീൻ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ പങ്ക് വ്യക്തമായത്.

vachakam
vachakam
vachakam

പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട പ്രതി, ആവശ്യമായ രേഖകൾ ശരിയാക്കി നൽകുന്നതിന് പണം ആവശ്യപ്പെട്ടതായാണ് വിജിലൻസ് കണ്ടെത്തൽ. ഇതിൽ 3,000 രൂപ നേരിട്ടും 1,300 രൂപ ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയുമാണ് കൈപ്പറ്റിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് വിജിലൻസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam