വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങളിൽ തൃശ്ശൂർ എംപി ഇന്ന് എന്ത് പറയും! സുരേഷ് ഗോപി തൃശ്ശൂരിലേക്ക്

AUGUST 12, 2025, 8:18 PM

തിരുവനന്തപുരം: സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെയാണ്  സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ അശ്വിനി ആശുപത്രിയിലെത്തി അദ്ദേഹം കാണും. സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. 

കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്.

vachakam
vachakam
vachakam

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. 

ദില്ലിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് തൃശ്ശൂരിലെത്തും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam