കോട്ടയം: കുമരകത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജെറിൻ (24), കാഞ്ഞിരം തോന്നൂർ തിരുവാർപ്പ് ചിറ വീട്ടിൽ സാമൺ (27), കുമരകം പൂവത്തുശ്ശേരി വീട്ടിൽ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കുമരകം സ്വദേശിയായ ഗൃഹനാഥനെയും മകനെയും, ഗൃഹനാഥന്റെ സഹോദരനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വളർത്തുനായയുടെ നേരെ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ മർദ്ദിക്കുകയും, കരിങ്കല്ല് കഷണം കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ മകനെയും, ഗൃഹനാഥന്റെ സഹോദരനെയും, അയൽക്കാരനെയും ഇവർ സംഘം ചേർന്ന് ആക്രമിച്ചു. പരാതിയെ തുടർന്ന് കുമരകം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്