കാസർകോട്: കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ നിന്നായി പീഡിപ്പിച്ചെന്നാണ് പരാതി.
തച്ചങ്ങാട് സ്വദേശി മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ. പി. ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്.
ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അഞ്ച് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ജില്ലാ ആശുപത്രിയിൽ വെച്ചുനടത്തിയ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
