ഡോ. വി പി ഗംഗാധരന് വധഭീഷണി 

JUNE 4, 2025, 7:18 AM

കൊച്ചി: പ്രമുഖ കാൻസർരോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വധഭീഷണി, പണം തട്ടിയെടുക്കൽ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.  8.25 ലക്ഷം രൂപ ബ്ലഡ് മണി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് കാണിച്ചാണ് ഭീഷണി കത്ത്. 

മുംബൈയിലെ 'സിറ്റിസൺ ഫോർ ജസ്റ്റിസ്' എന്ന പേരിലാണ് കത്ത്. ചികിത്സാപിഴവ് കാരണം പെൺകുട്ടി മരിച്ചെന്നും അമ്മ ജീവനൊടുക്കിയെന്നും കത്തിൽ ആരോപിക്കുന്നു. നീതി നേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചെന്നും കത്തിൽ ചൂണ്ടികാട്ടി. 

vachakam
vachakam
vachakam

തപാൽ വഴി മെയ് 17 നാണ് കത്ത് ലഭിച്ചത്. കത്തിൽ നൽകിയ ക്യൂആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം കൈമാറണമെന്നാണ് അറിയിച്ചത്. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നൽകി. തപാൽ വകുപ്പുമായി ചേർന്നാണ് നിലവിൽ അന്വേഷണം നടക്കുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam