തിരുവനന്തപുരം: ഇ.ഡിക്ക് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നുമാണ് തോമസ് ഐസക് പറയുന്നത്.
ഏഴ് പേജുള്ള മറുപടിയാണ് ഇഡിയ്ക്ക് നൽകിയിരിക്കുന്നത്. അതിൽ അന്നത്തെ ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. ഹാജരാകാത്തതിനെ തുടർന്നാണ് അഭിഭാഷകൻ വഴി മറുപടി നൽകിയത്.
‘‘കിഫ്‌ബി മസാലബോണ്ടിൽ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്‌ബി രൂപീകരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡിന്റെ മേൽനോട്ടത്തിലാണുള്ളത്.
മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തിൽ എനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ലെന്ന്’’– തോമസ് ഐസക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്