ആൺകുട്ടിയെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റിൽ

SEPTEMBER 12, 2025, 12:10 AM

കോഴിക്കോട്:   നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍.

കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

 മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം പുലർച്ചെയോടെ സൈനുദ്ദീൻ കോഴിക്കോട് ബീച്ചില്‍ എത്തിയിരുന്നു. ഇവിടെ വച്ച് കാസര്‍കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പരിചയപ്പെട്ടു.

കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കുട്ടിയെ ഒപ്പം കൂട്ടി കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam