വിഴുങ്ങിയ  മാല പുറത്ത് വന്നു:   പൊലീസുകാരെ കബളിപ്പിച്ച്   ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു

FEBRUARY 15, 2026, 11:28 PM

 മലപ്പുറം:  കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ  സംഭവത്തിൽ പൊലീസ് വീണ്ടും കുടുങ്ങി. പൊലീസിൻറെ പിടിയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ പ്രതി സമീനയാണ് വീണ്ടും പൊലീസിനെ വലച്ചത്.

 നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ച് പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു.

സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഞായറാഴ്ച രാത്രിയോടെ നാടകീയ സംഭവം ഉണ്ടായത്. സമീന ശുചിമുറിയിൽ പോയപ്പോൾ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് തന്നെ പൊലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കൽ അവതാളത്തിലായി.

vachakam
vachakam
vachakam

 ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനാവാതെ നിലമ്പൂർ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.  

  പൊലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചെടുത്ത് പ്രതി വിഴുങ്ങിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam