കൊച്ചി കപ്പലപകടത്തിൽ കേസ് വേണ്ട, ഇൻ‌ഷുറൻസ് ക്ളെയിം മതിയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ

JUNE 8, 2025, 11:35 PM

കൊച്ചി: കേരളതീരത്തോട് ചേർന്ന് എംഎസ്‌സി എൽസ-3 എന്ന ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ. മേയ് 29ന് മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം എടുത്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

അതേസമയം പാരിസ്ഥിതിക ആശങ്കകളടക്കം ഉയർത്തിയ കപ്പലപകടത്തിൽ പൊലീസ് കേസെടുക്കാത്തതിനെ കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ആണ് സർക്കാർ തീരുമാനം.

യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലക് തയ്യാറാക്കിയ കുറിപ്പ് പ്രകാരം നാശനഷ്‌ടങ്ങളുടെ തെളിവുകൾ സ്വീകരിക്കുന്നതിനാകണം ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നും ഇൻ‌ഷുറൻസ് ക്ളെയിം ലഭിക്കാൻ ഇത് സഹായകരമാകും എന്നുമാണ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam