മുംബൈ: അർധരാത്രി ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. മുംബൈയിലാണ് ദാരുണ സംഭവം ഉണ്ടായത്. മകന്റെ ആക്രമണത്തിൽ 65-കാരിയായ തിപാബായി പവാരയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിൽ മകന് വേണ്ട ചോറും കറികളും തയ്യാറാക്കിവെച്ച ശേഷം അമ്മ തിപാബായ് ഉറങ്ങാൻ പോയതായിരുന്നു. എന്നാൽ മീൻ കറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. ഇതിന് പിന്നാലെ അർധരാത്രി വീട്ടിലെത്തിയ അവ്‌ലേഷ് ഭക്ഷണം തട്ടിമറിച്ചത് കണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നല്ല മയക്കത്തിലായിരുന്ന അമ്മ ഉണന്നില്ല.
തുടർന്ന് ഇയാൾ അമ്മയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ മകൻ അവ്‌ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്