കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിക്കെതിരെ നടൻ ടിനി ടോം.ഇടവേള ബാബു ഉണ്ടായിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ ടിനി ടോം അമ്മയിലെ പ്രശ്നങ്ങൾക്ക് കാരണം അഡ്മിനിസ്ട്രേഷൻ അറിയാത്തവർ തലപ്പത്ത് വന്നപ്പോൾ മുതലാണെന്ന് ആരോപിച്ചു.
അമ്മയുടെ ബൈ ലോ പുതിയ ഭരണ സമിതി ദുരുപയോഗം ചെയ്തു. പ്രസിഡൻ്റ് വെറും സ്റ്റാമ്പ് മാത്രമാകുന്ന സ്ഥിതി ആയി. ബൈ ലോ യിൽ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്നും ടിനി ടോം വ്യക്തമാക്കി.
അതേസമയം, അൻസിബ ഹസൻ്റെ രാജി വ്യക്തിപരമാണ്. അമ്മ ഓഫീസിലെ തൊഴിൽ പീഡനം സംബന്ധിച്ച് പരാതി ഉന്നയിച്ച ഓഫീസ് മാനേജരുടെ പരാതിയിലെ കാര്യങ്ങൾ പൂർണമായും പരിശോധിക്കാനുണ്ടെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
