മന്ത്രിസഭാ യോഗ തീരുമാനം; സംസ്ഥാനത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ വേതനം പരിഷ്കരിച്ചു 

JUNE 5, 2025, 5:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ വേതനം പരിഷ്കരിച്ചതായി റിപ്പോർട്ട്. 60,000 രൂപയിൽ നിന്നും 70,000 രൂപയായിട്ടാണ് വർധിപ്പിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 

01.01.2025 മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഗുണഭോക്താക്കൾ.

അതുപോലെ തന്നെ സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ 'ഗണിക' എന്ന സമുദായ നാമം 'ഗണിക/ഗാണിഗ' (Ganika/Ganiga) എന്ന് മാറ്റം വരുത്താനും തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂൾഡ് ലിസ്റ്റ് 3ൽ ഉൾപ്പെട്ട സമുദായമാണിത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam