മലപ്പുറം: യാത്രാക്കാരനെ ബസ് ജീവനക്കാരൻ ക്രൂരമായി മർദിച്ചെന്ന് പരാതി. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം.
വഴിക്കടവ് സ്വദേശി അലൻ തോമസിനെയാണ് ബസ് ക്ലീനർ മർദിച്ചത്. ബെംഗളൂരുവിൽ നിന്ന് പന്ത്രണ്ടാം തീയതി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു മർദനമേറ്റ അലൻ തോമസ്.
യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ അനീഷ് അതിന് വഴങ്ങിയില്ല.
എന്നാൽ മൂത്രശങ്ക രൂക്ഷമായതോടെ ബസ് നിർത്തണമെന്ന് അലൻ വീണ്ടും ആവശ്യപ്പെട്ടതോടെ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു.
പിന്നീട് ഡ്രൈവർ സ്വമേധയാ ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. തുടർന്ന് 7:30ന് നിലമ്പൂരിൽ ബസ് എത്തുകയും അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്ലീനർ അനീഷ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും അലൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ