കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ രംഗത്ത്. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേസമയം ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും ആണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 'തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു' എന്നും കമ്മീഷണര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി