കൊച്ചി: ട്രെയിനുകളിലെ കാലി ഭക്ഷണപായ്ക്കറ്റുകള്‍ റെയില്‍വേ ശേഖരിച്ച് സംസ്‌കരിക്കണമെന്ന് ഹൈക്കോടതി നിർദേശം.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റേതാണ് വാക്കാലുള്ള നിര്‍ദേശം.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ കാലി പായ്ക്കറ്റുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ഭക്ഷണവിതരണത്തില്‍നിന്ന് വന്‍തുക ലാഭമുണ്ടാക്കുന്ന റെയില്‍വേയും ഐആര്‍സിടിസിയും ഇതിന്റെ ഉത്തരവാദിത്വമെടുക്കണമെന്നും കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
