തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നുവെന്നാണ് വിമർശനം. മുൻ സർക്കാരിൻ്റെ കാലത്തെ ജാഗ്രത ഇപ്പോൾ കാണുന്നില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
എരണം കെട്ടവർ നാട് ഭരിച്ചാൽ മുടിയുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ മുൻ പരാമർശത്തിന് പിണറായി വിജയൻ മറുപടി നൽകി. ശാപവാക്കുകൾ പറഞ്ഞ് കയ്യടി വാങ്ങിച്ചവരെ പോലെയല്ല മുൻ സർക്കാർ മഹാമാരികളെ കൈകാര്യം ചെയ്തത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായി കാണുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം, പകർച്ചവ്യാധി പടരുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുന്നത് അസാധാരണ നടപടിയാണ്. മുഖ്യമന്ത്രി കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനമെന്നും പിണറായി വിജയൻ ചോദിച്ചു.
വി.ഡി. സതീശൻ കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിലുള്ള അതൃപ്തിയും പിണറായി വിജയൻ പ്രകടിപ്പിച്ചു. വസതി മാറ്റം നീളുന്നത് ക്ലിഫ് ഹൗസിൽ അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടെന്നാണ് വിവരം. കഴിയുന്ന വേഗത്തിൽ താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എപ്പോഴാണ് മുഖ്യമന്ത്രി പോകുന്നത് എന്നറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വനംവകുപ്പിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം നടത്തിയിരുന്നു. വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഉദാസീന സമീപനമാണുള്ളത്. മൂന്ന് ആഴ്ചക്കിടെ ആറ് ജീവനുകൾ പൊലിഞ്ഞു. പരിഹാരം ചോദിക്കുമ്പോൾ വനം മന്ത്രി പരിഹസിക്കുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. സാധാരണക്കാരന്റെ ജീവന്റെ പ്രശ്നത്തിൽ പരിഹാസമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
