കോഴിക്കോട്: കോഴിക്കോട്ട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43 കാരന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഇന്ന് അഞ്ച് ദിവസമായി.
രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി, പ്രതിരോധ മരുന്നായ റെംഡെസിവിർ കഴിഞ്ഞ ദിവസം മുതൽ ഇദ്ദേഹത്തിന് നൽകിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം രോഗിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.
അതേസമയം, രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നടപടികളും റൂട്ട് മാപ്പ് തയ്യാറാക്കൽ അടക്കമുള്ള സമ്പർക്കപ്പട്ടിക പരിശോധനകളും ഇന്നും ഊർജ്ജിതമായി തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
