കേന്ദ്രസേനയുടെ അധിക സുരക്ഷ താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും കേന്ദ്രസർക്കാറിനെ വിവരങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് നേരെ ഇങ്ങനെ പ്രതിഷേധമുണ്ടാവുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കില്‍ 22 പേർ പ്രതിഷേധിക്കാൻ ധൈര്യപ്പെടുമോ. എന്റെ കാറിന്റെ ഗ്ലാസില്‍ എന്തോയെന്ന് തട്ടിയപ്പോഴാണ് താൻ പുറത്തിറങ്ങിയതെന്നും ഗവർണർ വ്യക്തമാക്കി.
അതുപോലെ കേരള പൊലീസിനുമേല്‍ രാഷ്ട്രീയസമ്മർദമുണ്ടെന്നും ഗവർണർ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ് കേരള പൊലീസ് എന്നും എന്നാൽ രാഷ്ട്രീയസമ്മർദം മൂലം അവർക്ക് ശരിയായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നുമാണ് ഗവർണർ പറയുന്നത്.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് ഗവർണർ റോഡില്‍ കുത്തിയിരുനന് പ്രതിഷേധിച്ചിരുന്നു. അതേസമയം 17 എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്‍റെ എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷമാണ് റോഡില്‍ ഒന്നരമണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്