കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന ആരോപണത്തിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകും

JULY 8, 2026, 8:57 AM

തിരുവനന്തപുരം : വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭർത്താവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കമ്മീഷൻ രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചത്.  ഇക്കഴിഞ്ഞ മാർച്ച് 15 നാണ് പരാതിക്കാരനായ ചിറയിൻകീഴ് സ്വദേശിക്ക് 50,000 രൂപ നൽകാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.  തുക സർക്കാർ നൽകിയ ശേഷം എതിർകക്ഷിയായ എസ്.ഐയുടെ ശമ്പളത്തിൽ നിന്നും  ഈടാക്കാനും കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി. 

 2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.  ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി.

vachakam
vachakam
vachakam

പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്.ഐ കണ്ണുകൾക്ക് നീറ്റലുണ്ടാക്കുന്ന വിധത്തിൽ ഏതോ ദ്രാവകം പരാതിക്കാരന്റെ മുഖത്തേക്ക് സ്പ്രേ ചെയ്തതായി ജില്ലാ പോലീസ് മേധാവി (തിരുവനന്തപുരം റൂറൽ ) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. 

തുടർന്ന് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam