ടേബിളിന്റെ ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

JUNE 12, 2025, 1:10 AM

കൊല്ലം: കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്.

വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam