തിരുവനന്തപുരം: നീണ്ട നിയപോരാട്ടത്തിനൊടുവില്‍ കാസര്‍കോട്ടെ റിട്ടയേര്‍ഡ് റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നീതി ലഭിച്ചു. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ കൂടിയായ ഡീലര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
2013 മാര്‍ച്ചിലാണ് പരാതിക്കാരന്‍ കാസര്‍കോടുള്ള ഒരു ഡീലറുടെ പക്കല്‍ നിന്നും ഹ്യുണ്ടായി കാര്‍ വാങ്ങിയത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2015 ഏപ്രില്‍ 14നാണ്. പരാതിക്കാരന്‍ കുടുംബവുമൊത്ത് യാത്ര ചെയ്യവേ കാറിന്റെ ഗിയര്‍ സിസ്റ്റം എന്‍ജിനില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീഴുകയായിരുന്നു.
എന്നാൽ വണ്ടി നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഡീലര്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഇത് അംഗീകരിച്ചില്ല. തന്റെ കുറ്റം കൊണ്ട് സംഭവിച്ചതല്ലാത്തതുകൊണ്ട് സൗജന്യമായി നന്നാക്കി കിട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു എങ്കിലും ഡീലര്‍ ആവശ്യം അംഗീകരിച്ചില്ല.
തുടർന്ന് പരാതിക്കാരന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്സുമായിരുന്നു എതിര്‍ കക്ഷികള്‍. വാദത്തിനൊടുവില്‍ പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഡീലറും നിര്‍മാതാവും ചേര്‍ന്ന് കാറിന്റെ വിലയായ 3,34,000 രൂപ തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ 25000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ചെലവായും നല്‍കണം. ന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡീലര്‍ തയ്യാറായില്ല. അദ്ദേഹം ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
വണ്ടിക്ക് മാനുഫാക്ചറിംഗ് ഡിഫക്ട് ഉണ്ടെന്നും കൂടാതെ സര്‍വീസ് ചെയ്തതില്‍ പോരായ്മകള്‍ ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്ന വാദം ഡീലര്‍ നിഷേധിച്ചു. നിര്‍മാണ തകരാര്‍ ഇല്ലെന്ന് ഡീലര്‍ വാദിച്ചതിനാല്‍ റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കാര്‍ കമ്പനിയെ കമ്മീഷന്‍ ഒഴിവാക്കി. ഡീലര്‍ തന്നെ കാറിന്റെ വിലയായ 3,34,000 രൂപയും, 25000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കണമെന്നാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
