മാനന്തവാടി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചതായി റിപ്പോർട്ട്. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്.
ശബ്ദം കേട്ട് രാധാമണിയുടെ മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്. ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്. ആര്‍ക്കും പരിക്കില്ല. ഫ്രിഡ്ജിനുള്ളിലെ വയര്‍ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
