വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്; പ്രതികരണവുമായി കൃഷ്ണ കുമാർ

JUNE 8, 2025, 1:46 AM

തിരുവനന്തപുരം: കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ വലിയ രീതിയിൽ വാർത്ത ആയിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാർ. 

വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് മകള്‍ ദിയ കൃഷ്ണ സ്ഥാപനം ആരംഭിച്ചതെന്നും പണം പോകുമ്പോള്‍ സ്വഭാവികമായി വേദനയുണ്ടാകുമെന്നും അപ്പോള്‍ ആ രീതിയിൽ ചോദ്യം ചെയ്യലുണ്ടാകുമെന്നും ആണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.

അതേസമയം ജീവനക്കാരികൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവ് ഉണ്ടെങ്കിൽ സമർപ്പിക്കുകയാണ് വേണ്ടത്. അവരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചാൽ പണം എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാൻ പറ്റും എന്നും പണം നൽകിയതിന് എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ ആ കുട്ടികൾ നൽകട്ടെ എന്നും ജീവനക്കാരുടെ ക്യൂ ആർ കോഡ് വഴി പണം ഒരു ഘട്ടത്തിലും വാങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

കണക്ക് പ്രകാരം 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് മനസിലാകുന്നത് എന്നും ആരോപണം ഉന്നയിക്കാൻ വളരെ എളുപ്പമാണ് എന്നും പൊലീസിനെതിരെ ഒന്നും പറയാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam