കാസർകോട് : അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി രഞ്ജിതയെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സർക്കാറിന് ശുപാർശ നൽകി ജില്ലാ കളക്ടർ കെ ഇമ്പശേഖർ.
അതേസമയം നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാണ് ജില്ലാ കളക്ടർ സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ പവിത്രൻ അധിക്ഷേപിച്ചതിന് പിന്നാലെ ആണ് നടപടികൾ ഉണ്ടായത്. വിമാനദുരന്തത്തിൽ അനുശോചിച്ച് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിൽ ഇയാൾ യുവതിക്കെതിരെ അതിക്ഷേപം നടത്തിയിരുന്നു. ഈ പോസ്റ്റിന് താഴെയാണ് പിന്നീട് ലൈംഗിക അധിക്ഷേപ കമന്റുകളിട്ടത്. ഇതോടെ ഇയാൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമുണ്ടായി. വാർത്ത വന്നതോടെ റവന്യൂമന്ത്രി കെ. രാജൻ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
