തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ശരത് ചന്ദ്രനെ നിയമിക്കാനുള്ള നിർദേശത്തിന് ഇതുവരെ അനുമതി നൽകാതെ മുഖ്യമന്ത്രി വി ഡി സതീശൻ.നിരവധി മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിനും ഇതുവരെ മുഖ്യമന്ത്രി അനുമതി നൽകിയിട്ടില്ല.ഇവരുടെ പലരുടെയും മുൻകാല സാമ്പത്തിക രാഷ്ട്രീയം, ചരിത്രം പരിശോധിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
അതിനിടെ, ശരത് ചന്ദ്രന്റെ ബിജെപി ബന്ധമാരോപിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. കെ.സി വേണുഗോപാലിന്റെ നോമിനിയായാണ് ഇയാളെ ബിന്ദുവിന്റെ സ്റ്റാഫിലേക്ക് നിർദേശിച്ചതെന്നാണ് വിവരം.
എന്നാൽ ഏതാണ്ട് ഒരുമാസമായിട്ടും മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പു വച്ചിട്ടില്ല. ഇതോടെ ശരത് ചന്ദ്രൻ അല്ലാതെ മറ്റൊരു പ്രൈവറ്റ് സെക്രട്ടറി വേണ്ടെന്ന നിലപാടിലാണ് ബിന്ദു കൃഷ്ണ. കെ.സി വേണുഗോപാൽ അടക്കമുള്ള ചില നേതാക്കളുടെ നോമിനികളായി പല മന്ത്രിമാരുടെയും സ്റ്റാഫുകളിൽ എത്തിയ പലർക്കും ഇതുവരെ നിയമന ഉത്തരവ് നൽകിയിട്ടില്ല.
അതേസമയം, സ്റ്റാഫുകളുടെ നിയമനം പൂർണ തോതിൽ പൂർത്തിയാകുന്നത് ഇനിയും വൈകിയാൽ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
