സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതം: മന്ത്രി വീണാ ജോർജ്ജ്

JANUARY 9, 2024, 4:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കാരുണ്യയിൽ മരുന്ന് ലഭിക്കുന്നില്ലെങ്കിൽ പ്രതിസന്ധി ഉടൻ പരിഹരിക്കും. ഇതിൽ കേന്ദ്രവിഹിതം 60 ശതമാനമാണെന്നും കേന്ദ്രം അത് നൽകുന്നില്ല. കേരളത്തിന് 826 കോടിയോളം രൂപ കേന്ദ്രവിഹിതമായി കിട്ടാനുണ്ട്.കോബ്രാൻഡിങ് പ്രശ്‌നം ഉന്നയിച്ചാണ് കേന്ദ്രം ഫണ്ട് നൽകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിർദേശം അംഗീകരിക്കില്ലെന്നും വീണ ജോർജ് പറഞ്ഞു. 

vachakam
vachakam
vachakam

അതേസമയം ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ നൽകുന്ന മെഡിക്കൽ സ്‌റ്റോറുകൾക്കെതിരെ കർശന നടപടിയെന്നും  ആരോഗ്യമന്ത്രി വ്യക്തമാക്കി.

 നിർദേശം പാലിക്കാത്ത മെഡിക്കൽ സ്‌റ്റോറുകളുടെ ലൈസൻസ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ടോൾ ഫ്രീ നമ്പരും നൽകും മന്ത്രി വ്യക്തമാക്കി


vachakam
vachakam
vachakam




vachakam
vachakam
vachakam




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam