കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.
വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ആയിരുന്നു പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്ക് മുൻപാണ് മടങ്ങിയെത്തിയത്. സ്വയം കഴുത്ത് മുറിച്ച് ലൂക്കോസ് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്